Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Super League

കേ​ര​ള സൂ​പ്പ​ർ ലീ​ഗ്: തൃ​ശൂ​രി​നെ ത​ള​ച്ച് കൊ​ന്പ​ൻ​സ്

തൃ​​​ശൂ​​​ർ: ഗാ​​​ല​​​റി​​​യി​​​ലെ ആ​​​വേ​​​ശം ക​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങാ​​​ത്ത വി​​​ര​​​സ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ തൃ​​​ശൂ​​​ർ മാ​​​ജി​​​ക് എ​​​ഫ്സി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൊ​​​ന്പ​​​ൻ​​​സും 1-1 സ​​​മ​​​നി​​​ല​​​യി​​​ൽ പി​​​രി​​​ഞ്ഞു. ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ര​​​ണ്ടു ഗോ​​​ളു​​​ക​​​ളും.നാ​​​ലാം​​​ മി​​​നി​​​റ്റി​​​ൽ കൊ​​​ന്പ​​​ൻ​​​സി​​​ന്‍റെ പോ​​​ളോ വി​​​ക്ട​​​റും 15-ാം മി​​​നി​​​റ്റി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ ഫൈ​​​സ​​​ൽ അ​​​ലി​​​യു​​​മാ​​​യി​​​രു​​​ന്നു സ്കോ​​​റ​​​ർ​​​മാ​​​ർ.

സ​​​മ​​​നി​​​ല​​​യോ​​​ടെ മാ​​​ജി​​​ക് എ​​​ഫ്സി കാ​​​ലി​​​ക്ക​​​ട്ടി​​​നൊ​​​പ്പം പോ​​​യി​​​ന്‍റ് നി​​​ല​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി - 14 പോ​​​യി​​​ന്‍റ്. പ്ലേ ​​​ഓ​​​ഫ് പ്ര​​​തീ​​​ക്ഷ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 11 പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു ക​​​യ​​​റി.

ന​​​ല്ലൊ​​​രു പോ​​​രാ​​​ട്ടം പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ത്തി​​​യ ആ​​​രാ​​​ധ​​​ക​​​രെ നി​​​രാ​​​ശ​​​രാ​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​ന​​​ത്തി​​​നാ​​​ണ് തൃ​​​ശൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്. സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ മൂ​​​ന്നാം​​​ മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ തൃ​​​ശൂ​​​ർ തീ​​​ർ​​​ത്തും നി​​​റം​​​മ​​​ങ്ങി. കൊ​​​ന്പ​​​ൻ​​​സി​​​നു​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ത​​​ല​​​യെ​​​ടു​​​പ്പ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ത്തോ​​​ടെ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. ആ​​​ദ്യ ഫ്രീ ​​​കി​​​ക്ക് നേ​​​ടി​​​യ​​​തും അ​​​വ​​​ർ​​​ത​​​ന്നെ. പി​​​റ​​​കേ സ​​​ലാം ര​​​ഞ്ജ​​​ന്‍റെ ഹെ​​​ഡ​​​ർ ഗോ​​​ളി ക​​​മാ​​​ലു​​​ദീ​​​ന്‍റെ കൈ​​​ക​​​ളി​​​ലൊ​​​തു​​​ങ്ങി​​​യെ​​​ങ്കി​​​ലും പി​​​റ​​​കേ മാ​​​ജി​​​ക് നെ​​​റ്റി​​​ൽ ഗോ​​​ൾ വീ​​​ണു. അ​​​ഞ്ചാം​​​മി​​​നി​​​റ്റി​​​ൽ കൗ​​​ണ്ട​​​ർ അ​​​റ്റാ​​​ക്കി​​​ലൂ​​​ടെ പ​​​ന്ത് കൈ​​​വ​​​ന്ന ലി​​​മ സി​​​ൽ​​​വ പോ​​​ളോ വി​​​ക്ട​​​ർ, ത​​​ട​​​യാ​​​നാ​​​യി മു​​​ന്നോ​​​ട്ടു​​​ക​​​യ​​​റി​​​യ ക​​​മാ​​​ലു​​​ദീ​​​നെ നി​​​സ​​​ഹാ​​​യ​​​നാ​​​ക്കി ഗോ​​​ൾ നേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​തി​​​മൂ​​​ന്നാം​​​ മി​​​നി​​​റ്റി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി തൃ​​​ശൂ​​​ർ കൊ​​​ന്പ​​​ൻ​​​സി​​​ന്‍റെ ബോ​​​ക്സി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ഫ്സ​​​ലി​​​ന്‍റെ ദു​​​ർ​​​ബ​​​ല​​​മാ​​​യ ഷോ​​​ട്ട് ഗോ​​​ളി​​​യു​​​ടെ കൈ​​​ക​​​ളി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. മൂ​​​ന്നു​​​മി​​​നി​​​റ്റി​​​ന​​​കം സ​​​മ​​​നി​​​ല​​​ ഗോ​​​ൾ. മി​​​ക​​​ച്ച പാ​​​സിം​​​ഗി​​​ലൂ​​​ടെ ഇ​​​വാ​​​ൻ മാ​​​ർ​​​ക്കോ​​​വി​​​ച്ച് ബോ​​​ക്സി​​​ന്‍റെ ഇ​​​ട​​​തു​​​നി​​​ന്നു ന​​​ൽ​​​കി​​​യ പ​​​ന്ത് മി​​​ഡ് ഫീ​​​ൽ​​​ഡ​​​ർ ഫൈ​​​സ​​​ൽ അ​​​ലി മ​​​നോ​​​ഹ​​​ര​​​മാ​​​യൊ​​​രു ഷോ​​​ട്ടി​​​ലൂ​​​ടെ വ​​​ല​​​യി​​​ലെ​​​ത്തി​​​ച്ചു. അ​​​തോ​​​ടെ നി​​​ശ​​​ബ്ദ​​​മാ​​​യി​​​രു​​​ന്ന ബ്ലൂ​​​ഗ​​​ഡീ​​​സ് ആ​​​രാ​​​ധ​​​ക​​​ക്കൂ​​​ട്ടം ആ​​​ർ​​​ത്തി​​​ര​​​ന്പി. ചെ​​​ണ്ട​​​മേ​​​ള​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.

പി​​​റ​​​കേ കൊ​​​ന്പ​​​ൻ​​​സി​​​ന്‍റെ റൊ​​​ണാ​​​ൾ​​​ഡി​​​ന്‍റെ ഒ​​​റ്റ​​​യ്ക്കു​​​ള്ള മു​​​ന്നേ​​​റ്റം മാ​​​ജി​​​ക് ബോ​​​ക്സി​​​ൽ​​​വ​​​രെ എ​​​ത്തി​​​യെ​​​ങ്കി​​​ലും കൂ​​​ട്ട​​​പ്പൊ​​​രി​​​ച്ചി​​​ലി​​​ൽ ഷോ​​​ട്ട് പു​​​റ​​​ത്തേ​​​ക്കു പാ​​​ഞ്ഞു. മു​​​പ്പ​​​ത്തേ​​​ഴാം​​​മി​​​നി​​​റ്റി​​​ലും വി​​​ക്ട​​​ർ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യി മു​​​ന്നേ​​​റി​​​ വ​​​ന്നെ​​​ങ്കി​​​ലും കോ​​​ർ​​​ണ​​​ർ​​​വ​​​ഴ​​​ങ്ങി മാ​​​ജി​​​ക് ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​മു​​​ന്പ് വി​​​ക്ട​​​റി​​​ന്‍റെ​​​ത​​​ന്നെ ന​​​ല്ലൊ​​​രു ഹെ​​​ഡ​​​ർ പു​​​റ​​​ത്തേ​​​ക്കാ​​​യ​​​തു തൃ​​​ശൂ​​​രി​​​ന്‍റെ ഭാ​​​ഗ്യ​​​മാ​​​യി. മ​​​റു​​​വ​​​ശ​​​ത്തു തൃ​​​ശൂ​​​രി​​​ന്‍റെ ന​​​ല്ലൊ​​​രു ഷോ​​​ട്ട് ഗോ​​​ളി സ​​​ത്യ​​​ജി​​​ത്ത് ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും റീ​​​ബൗ​​​ണ്ടി​​​ൽ ത​​​ല​​​വ​​​യ്ക്കാ​​​ൻ ഓ​​​ടി​​​യെ​​​ത്തി​​​യ മാ​​​ർ​​​ക്കോ ഇ​​​വാ​​​നി​​​വി​​​ച്ചി​​​നാ​​​യി​​​ല്ല.

സ​​​മ​​​നി​​​ല​​​യി​​​ൽ തീ​​​ർ​​​ന്ന ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ൽ മി​​​ക​​​ച്ചു​​​നി​​​ന്ന​​​തു കൊ​​​ന്പ​​​ൻ​​​സ് ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ചൊ​​​രു മു​​​ന്നേ​​​റ്റം​​​പോ​​​ലും നെ​​​യ്തെ​​​ടു​​​ക്കാ​​​ൻ തൃ​​​ശൂ​​​രി​​​നാ​​​യ​​​തു​​​മി​​​ല്ല. മാ​​​ജി​​​ക് എ​​​ഫ്സി ആ​​​രാ​​​ധ​​​ക​​​ക്കൂ​​​ട്ട​​​മാ​​​യ ബ്ലൂ​​​ഗ​​​ഡീ​​​സ് ഒ​​​ന്നു​​​മി​​​ല്ലാ​​​തെ​​​യും ഗാ​​​ല​​​റി​​​യി​​​ൽ ആ​​​ഘോ​​​ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.

ര​​​ണ്ടാം​​​പ​​​കു​​​തി​​​യി​​​ൽ ഇ​​​രു​​​ടീ​​​മു​​​ക​​​ളും മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വേ​​​ഗം കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത്. സ​​​മ​​​നി​​​ല​​​യാ​​​യാ​​​ലും മ​​​തി​​​യെ​​​ന്ന മ​​​ട്ട്. ഇ​​​രു​​​പ​​​ക്ഷ​​​ത്തേ​​​ക്കും പ​​​ന്ത് ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ല​​​ക്ഷ്യ​​​വേ​​​ധി​​​യാ​​​യ നീ​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​യി​​​രു​​​ന്നു. 60-ാം മി​​​നി​​​റ്റി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ ന​​​ല്ലൊ​​​രു നീ​​​ക്കം ബോ​​​ക്സി​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു.

ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ന്‍റെ അ​​​ന്ത്യ​​​ത്തി​​​ൽ റൊ​​​ണാ​​​ൾ​​​ഡി​​​ന്‍റെ ക​​​ന​​​ത്ത അ​​​ടി മ​​​നോ​​​ഹ​​​ര​​​മാ​​​യി ഗോ​​​ളി ക​​​മാ​​​ലു​​​ദീ​​​ൻ കു​​​ത്തി​​​യ​​​ക​​​റ്റി​​​യ​​​തും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി. കോ​​​ർ​​​ണ​​​ർ കി​​​ക്കി​​​നു പി​​​റ​​​കേ ഫൈ​​​ന​​​ൽ വി​​​സി​​​ലു​​​യ​​​ർ​​​ന്നു.

Latest News

Corehub Up